കര്ണാടക സംഗീതം അനന്ദ സാഗരമാണ് ........അല്ല പ്രപന്ജ -
സീമകല്ള് ക്കതീതമാണ് .കടലിനു അതിരുണ്ട് .എന്നാല് അതിരിലലാത്തതാണ്
സംഗീതം .
ഇത് ചുമ്മാ പറയുന്നതാണോ? അല്ല . കാരണമുണ്ട് .72 മേലകര്തരഗമാണ് കര്ണാടക സന്ഗീതത്തിണ്ടേ അടിസ്ഥാനം .72 മേലരാഗത്തില്
എല്ലാ രാഗങ്ങളും സംപൂര്നമാണ് .അതായത് സ രി ഗ മ പ ധ നി ,സ നി ധ പ മ ഗ രി
ഇങ്ങനെ എല്ലാ സ്വരങ്ങളും ഉണ്ടാവും .
ഈ മേലരാഗത്തില് ഏതെങ്കിലും ഒന്നോ ,രണ്ടോ സ്വരം കുറവായാല് അത് ജന്യരാഗമായി .ഉദാഹരനതിനു ധീരസങ്കരാഭാരണത്തില് ജന്യമായ ഹംസധ്വവനി യിലെ സ്വരങ്ങള് സ രി ഗ പ നി സ ,സ നി പ ഗ രി സ എന്നാണ് .
ഒരു മേലരാഗത്തിന് ഷാഡവ സംപൂര്നം ,ഔഡവസംപൂര്നം ,സംപൂര്നഷാഡ വം ,സംപൂര്നഔഡ ടവം ,ഷാഡ വഷാ ഡ വം,ഷാ ഡ വഔഡ വം ,ഔഡവ ശാഡ വം ,ഔഡവഔഡവം എന്നിങ്ങനെ 483 ജന്യരാഗങ്ങള് ഉണ്ട് ,അങ്ങനെ 72
മേള രഗതിനും കൂടി 72 x 483 = 34776 ജന്യരാഗങ്ങള് ഉണ്ട് .
1 ഷാഡവസംപൂര്ണം 6-7 6
2 ഔഡവസംപൂ ര്ണം 5-7 15
3 സംപൂ ര് ണ ഷാ ഡ വം 7-6 6
4 സമ്പൂര്ണ ഔഡവം 7-5 15
5 ഷാഡവഷാഡ വം 6-6 36
6 ഷാഡവഔഡവം 6-5 90
7 ഔഡവഷാഡവം 5 -6 90
8 ഔഡവഔഡവം 5-5 225
ആ കെ 483 രാഗങ്ങള് .
72 x 483 = 34776 രാഗങ്ങള് . ഇനി അന്ന്യസ്വരങ്ങള്
വരുന്ന ഭാഷാന്ഗരാഗങ്ങളും ,വക്രരാഗങ്ങളും വേറെ .അങ്ങനെ നോക്കുമ്പോള്
കര്ണാടക സംഗീതം അതിരില്ലാത്ത പ്രപന്ജം പോലെയാണ് .
No comments:
Post a Comment